മഞ്ഞള്‍ ചേര്‍ത്ത തുളസി വെള്ളം വെറുംവയറ്റില്‍

ആരോഗ്യത്തിനു സഹായിക്കുന്ന നാട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്‌. മഞ്ഞളും തുളസിയുമെല്ലാം ഇതില്‍ പെടുന്ന ചേരുവകള്‍ തന്നെ.
മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളേയും തടയാന്‍ സഹായിക്കുന്ന ഒന്നാണ്‌. തുളസിയാകട്ടെ, പല ആയുര്‍വേദ മരുന്നുകളിലേയും പ്രധാന ചേരുവയും.

ഇവ രണ്ടു ചേരുമ്പോള്‍ ഗുണങ്ങള്‍ പലതാണ്‌. രാവിലെ വെറുംവയറ്റില്‍ തുളസിയും മഞ്ഞളും ചേര്‍ത്ത വെള്ളം കുടിച്ചു നോക്കൂ, പ്രയോജനങ്ങള്‍ നിരവധിയാണ്‌.

ചുമ
ചുമയ്‌ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്‌. കൃത്രിമമരുന്നുകള്‍ക്കു പകരം ഉപയോഗിയ്‌ക്കാവുന്നവ.

ആസ്‌തമ
ആസ്‌തമ പരിഹരിയ്‌ക്കാന്‍ തുളസിവെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്തു കുടിയ്‌ക്കുന്നത്‌ ഏറെ നല്ലതാണ.്‌

കിഡ്‌നി
കിഡ്‌നിയിലെ വിഷാംശം നീക്കം ചെയ്‌ത്‌ കിഡ്‌നിയോരോഗ്യം സംരക്ഷിയ്‌ക്കാനുള്ള നല്ലൊരു വഴിയാണിത്‌.

സൈനസ്‌, സ്‌ട്രെസ്‌ സൈനസ്‌
സ്‌ട്രെസ്‌ സംബന്ധമായ തലവേദനകള്‍ മാറാനുള്ള ഒരു സ്വാഭാവിക വഴിയാണിത്‌.

കോവക്കയുടെ ആരോഗ്യ ഗുണങ്ങൾ

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും നീര്‍ക്കെട്ട്‌, രക്‌തക്കുറവ്‌, കഫകെട്ട്‌ ഇവയ്‌ക്കും കോവയ്‌ക്ക ഫലപ്രദമാണ്‌. കയ്‌പ്പു രസമുള്ള കോവയ്‌ക്ക രോഗപ്രതിരോധത്തിനും ത്വക്ക്‌ രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ ഇല്ലാതാക്കാനും സഹായിക്കുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. തൊടിയില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കോവല്‍ നാട്ടിന്‍പുറത്തെ സാധാരണ കാഴ്‌ചയാണ്‌.

കോവയ്‌ക്കാ വിഭവങ്ങള്‍ അവര്‍ക്ക്‌ ഏറെ പ്രിയപ്പെട്ടതും. രുചിയും ഗുണവും ഒരുപോലടങ്ങിയ മറ്റൊരു പച്ചക്കറിയില്ല. കോവയ്‌ക്ക കയ്‌പ്പുള്ളതും ഇല്ലാത്തതുമുണ്ട്‌. കയ്‌പ്പുളള കോവയ്‌ക്കയെ കാട്ടുകോവയ്‌ക്ക എന്നു വിളിക്കുന്നു. കയ്‌പ്പില്ലാത്ത കോവയ്‌ക്കയാണ്‌ സാധാരണ ആഹാരമായി ഉപയോഗിക്കുന്നത്‌.

കോവയ്‌ക്ക വിഭവങ്ങള്‍ കാഴ്‌ചയില്‍ ചെറുതെങ്കിലും വിഭവങ്ങളുടെ ഒരു നീണ്ടനിര കോവയ്‌ക്കകൊണ്ട്‌ തയാറാക്കാം. കോവയ്‌ക്ക തോരന്‍, കോവയ്‌ക്ക മെഴുക്കുപുരട്ടി, ചെമ്മീന്‍ കോവയ്‌ക്ക റോസ്‌റ്റ്, കോവയ്‌ക്ക കൊണ്ടാട്ടം, കോവയ്‌ക്ക പൊരിയല്‍ തുടങ്ങിയവ അവയില്‍ ചിലതു മാത്രം.

കോക്ലീന ഗ്രാന്‍ഡിസ്‌ എന്നതാണ്‌ ഇതിന്‍റെ ശാസ്‌ത്രീയ നാമം. ഔഷധ ഗുണങ്ങള്‍ കോവയ്‌ക്കയുടെ കായ, ഇല, തണ്ട്‌, വേര്‌ ഇവയെല്ലാം പ്രചീനകാലം മുതല്‍ ഗൃഹവൈദ്യത്തില്‍ ഉപയോഗിച്ച്‌ വരുന്നു. കോവയ്‌ക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പ്രമേഹം നിയന്ത്രണ വിധേയമാക്കാം. കോവയ്‌ക്ക നീരു കവിള്‍ കൊള്ളുന്നത്‌ വായ്‌പ്പുണ്ണ്‌ പ്രതിരോധിക്കും.

രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കുന്നതിനും രോഗപ്രതിരോധശക്‌തി വര്‍ധിപ്പിക്കുന്നതിനും ശരീര മനസുകളുടെ ഊര്‍ജസ്വലത നിലനിര്‍ത്തുന്നതിനും കോവയ്‌ക്കയേക്കാള്‍ ഫലപ്രദമായ മറ്റൊരു ഔഷധമില്ല. കോവലില അരച്ച്‌ നെറുകയിലിടുന്നത്‌ സുഖനിദ്ര പ്രദാനം ചെയ്യും. പഴയ കാലത്ത്‌ തൊടിയില്‍ സുലഭമായി ലഭിച്ചിരുന്ന പച്ചക്കറിയായിരുന്നു കോവല്‍. എന്നാല്‍ ഇന്ന്‌ വില കൂടിയ പച്ചക്കറി വിഭവമായി ഇത്‌ മാറിയിരിക്കുന്നു.

ഉണക്കിയ അത്തിപ്പഴം കഴിച്ചാൽ എന്തെക്കെയാണ് ഗുണങ്ങൾ

ഉണങ്ങിയ അത്തിപ്പഴം കഴിച്ചാൽ എന്തെക്കെയാണ് ഗുണങ്ങൾ
ഉണങ്ങിയ അത്തിപ്പഴം ദിവസവും രണ്ട് വീതം കഴിച്ചാല്‍ അത് എന്തൊക്കെ ആരോഗ്യഗുണങ്ങള്‍ ആണ് നല്‍കുന്നത് എന്ന് നോക്കാം. അത്തിപ്പഴം കുട്ടികള്‍ക്ക് കൊടുത്താല്‍ അത് കുട്ടികളിലുണ്ടാവുന്ന തളര്‍ച്ച മാറ്റുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാന്‍ അത്തി ഉപയോഗിക്കാം.

ദഹന പ്രശ്‌നങ്ങള്‍
ദഹന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് അത്തി. ദിവസവും മൂന്ന് ഉണങ്ങിയ അത്തിപ്പഴം കഴിച്ചാല്‍ അത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ അത്തിപ്പഴം കഴിക്കുന്നതിലൂടെ സഹായിക്കുന്നു. ഇത് വയറിന്റെ എല്ലാ തരത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

തടി കുറക്കാന്‍
ശരീരഭാരം കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് അത്തിപ്പഴം. ഇതില്‍ 47 കലോറിയാണ് ഉള്ളത്. തടി കുറക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും രാവിലെ രണ്ട് അത്തിപ്പഴം കഴിക്കുന്നത് തടി കുറക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും അത്തിപ്പഴം സഹായിക്കുന്നു.

സമ്മര്‍ദ്ദം കുറക്കുന്നു
ഇന്നത്തെ കാലത്ത് പലരിലും സമ്മര്‍ദ്ദം വളരെ കൂടുതലാണ്. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അത്തിപ്പഴത്തില്‍ ഉള്ള സോഡിയവും പൊട്ടാസ്യവും എല്ലാം മാനസിക സമ്മര്‍ദ്ദത്തെ കുറക്കാന്‍ സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

ഹൃദയാരോഗ്യത്തിന്
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരുടെ എണ്ണം ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. ഹൃദയസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ എന്നും രാവിലെ ഉണങ്ങിയ അത്തിപ്പഴം കഴിക്കാം. ഇത് എല്ലാ വിധത്തിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

പ്രത്യുത്പാദന ശേഷി
പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ അത്തിപ്പഴം മുന്നിലാണ്. അത്തിപ്പഴം പുരുഷന്‍മാര്‍ സ്ഥിരമായി രാവിലെ രണ്ടെണ്ണം വീതം കഴിക്കാം. ഇത് വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ തന്നെ ഉണങ്ങിയ അത്തിപ്പഴം കഴിക്കാവുന്നതാണ്.

മൈദയുടെ ഉപയോഗവും ആരോഗ്യ പ്രശ്‌നങ്ങളും

മൈദയുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒട്ടനവധി ലേഖനങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. മൈദയുണ്ടാക്കുന്ന യഥാര്‍ഥ പ്രശ്‌നമെന്തെന്ന് ശാസ്ത്രീയമായി വിശകലനം ചെയ്തു നോക്കാം. ഗോതമ്പു പൊടിച്ച് അരിച്ചെടുത്ത് ബ്ലീച്ച് ചെയ്‌തെടുക്കുന്ന വെളുത്ത പൊടിയാണ് മൈദ. ബ്രൗണ്‍ നിറത്തിലോ ഇളം മഞ്ഞ നിറത്തിലോ ഉള്ള ഗോതമ്പ് പൊടി ബ്ലീച്ച് ചെയ്ത് വെളുത്ത മൈദയാക്കുന്നു. ഇങ്ങനെ ബ്ലീച്ച് ചെയ്യാനായി സാധാരണ രാസപദാര്‍ഥങ്ങളായ ബൈന്‍സോള്‍ പെറോക്‌സൈഡ്, കാല്‍സ്യം പെറോക്‌സൈഡ്, ക്ലോറിന്‍, ക്ലോറിന്‍ ഡൈയോക്‌സൈഡ്, അസോഡൈ കാര്‍ബണാ മൈഡ് എന്നിവ ഉപയോഗിക്കുന്നുണ്ട്.

നാരുകള്‍ മാറ്റി ബ്ലീച്ച് ചെയ്‌തെടുക്കുന്ന വെളുത്ത മൈദയെ കൂടുതല്‍ മൃദുലവും നിറമുള്ളതുമാക്കി വിപണിമൂല്യം കൂട്ടുന്നതിനായി അല്ലോക്‌സാന്‍ എന്ന ഒരു രാസപദാര്‍ഥം ചേര്‍ക്കുന്നുണ്ട്. മൈദയുടെ പശപശപ്പും സ്റ്റിക് ഗുണമേന്മയും വര്‍ധിപ്പിക്കാനും ഇത് ഉപയോഗപ്രദമാണത്രേ. മൂന്നു തരം മൈദയുണ്ട്; ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയെ മൂന്നാക്കി തിരിച്ചത്. ഏത് ആവശ്യത്തിനും ഉപയോഗിക്കാവുന്നത്, ബേക്കറികളില്‍ ബിസ്‌കറ്റ് നിര്‍മാണത്തിന് വേണ്ടത്, പിസ്സാ, ബ്രഡ്, പാസ്ത, കേക്ക് എന്നിവയുണ്ടാക്കുന്നത് എന്നിവയാണവ.

മൈദ ഉപയോഗിച്ച് പൊറോട്ട, തന്തൂരി റൊട്ടി, ബോളി, നാന്‍, റുമാലി റൊട്ടി, പഴംപൊരി, ഭട്ടൂറ, കേക്ക്, ബിസ്‌കറ്റ്, ഫാസ്റ്റ് ഫുഡ് ഉത്പന്നങ്ങള്‍, സമൂസ, പഫ്‌സ്, മോമോസ്, പാനിപൂരി, മക്രോണി, നൂഡില്‍സ്, ബള്‍ഗര്‍, പിസ്സാ തുടങ്ങിയവ ഉണ്ടാക്കുന്നുണ്ട്. മൈദകൊണ്ടുണ്ടാക്കുന്ന പദാര്‍ഥങ്ങള്‍ രുചികരമാണെങ്കിലും അനാരോഗ്യകരമാണെന്നാണ് ശാസ്ത്രീയ നിരീക്ഷണം. മനുഷ്യ ശരീരത്തിനാവശ്യമായ നാരുകള്‍, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, തവിട്, ദഹനത്തിന് സഹായിക്കുന്ന മറ്റു ഘടകങ്ങള്‍ എന്നിവ ഗോതമ്പ് പൊടിയില്‍ നിന്ന് മൈദയായി മാറ്റാനുള്ള പ്രക്രിയയിലൂടെ നഷ്ടമാകുന്നുണ്ട്. മൈദയായി മാറുന്ന പ്രോസസ്സ് നടത്തുമ്പോള്‍ നിരവധി രാസപദാര്‍ഥങ്ങളും എത്തിച്ചേരുന്നു. രുചി നല്‍കാനായി ഉപയോഗിക്കുന്ന രുചിക്കൂട്ടുകള്‍, അജിനോമോട്ടോ, സാക്രിന്‍, മിനറല്‍ എണ്ണ, പഞ്ചസാര എന്നിവയെല്ലാം കൂടുതല്‍ അളവില്‍വന്നാല്‍ മനുഷ്യശരീരത്തിന് ഹാനികരവും മാരകവുമാണ്. മൈദ ഉത്പന്നങ്ങള്‍ നിരന്തരം കഴിക്കുന്നവരില്‍ പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന തോതില്‍ മോശം കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വര്‍ധിക്കുന്നു. മൈദ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇത് വാതം, കാറ്ററാക്ട്, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവക്ക് കാരണമാകുന്നു.

മൈദ ഭക്ഷണം നമ്മെ നിരന്തരം വിശപ്പുരോഗികളും മധുരപദാര്‍ഥങ്ങളോട് ആര്‍ത്തിയുള്ളവരുമാക്കിത്തീര്‍ക്കുന്നു. പിസ്സാ, പാസ്താ, ബര്‍ഗര്‍, പഫ്‌സ് തുടങ്ങിയ മൈദ ഉത്പന്നങ്ങള്‍ കുടലില്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കുടലില്‍ അമ്ലത വര്‍ധിക്കുന്നത് എല്ലിലെ കാത്സ്യം നഷ്ടപ്പെടുത്തുന്നതിന് ശരീരത്തെ നിര്‍ബന്ധിതമാക്കും. മൈദ മൂലം വയറ്റിലുണ്ടാകുന്ന പശപശപ്പ് ദഹനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ദഹനം മന്ദീഭവിക്കുകയും ശരീരഭാരം വര്‍ധിക്കുകയും ചെയ്യുന്നു. ഇങ്ങനെ ശരീരത്തിലുണ്ടാകുന്ന സമ്മര്‍ദം തലവേദനക്കും മറ്റു അസുഖങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

മൈദയില്‍ ചേര്‍ക്കുന്ന അല്ലോക്‌സാനാണ് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നത്. അല്ലോക്‌സാന്‍ അഥവാ അല്ലോക്‌സാന്‍ ഹൈഡ്രേറ്റ് രക്തത്തിലെത്തിയാല്‍ പ്രമേഹത്തെ അകറ്റുന്ന ഹോര്‍മോണായ ഇന്‍സുലിന്‍ ഉത്പാദനം അവതാളത്തിലാകും. പാന്‍ഗ്രിയാസിലെ ബീറ്റാ സെല്ലുകളെ അല്ലോക്‌സാന്‍ നശിപ്പിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പാരമ്പര്യമനുസരിച്ച് ഉണ്ടാകുന്ന ഡയബറ്റിസ് മെല്ലിറ്റസ് എന്ന പ്രമേഹം മൈദയുടെ ഉപയോഗം മൂലം വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പ്രധാന കാരണവും അല്ലോക്‌സാന്‍ തന്നെയാണ്. മൈദ വഴി ശരീരത്തിലെത്തുന്ന അല്ലോക്‌സാന്‍ രാസപ്രവര്‍ത്തന ശേഷിയുള്ള ഹൈഡ്രജന്‍ പെറോക്‌സൈഡുകളെ ഉത്പാദിപ്പിക്കുകയും അവയുടെ പ്രതിപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്‍സുലില്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാകോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയുമാണ് ചെയ്യുക. അല്ലോക്‌സാന്‍ സാന്ദ്രത വര്‍ധിക്കും തോറും കരള്‍, വൃക്ക എന്നിവയുടെ തകരാറിന് വേഗം കൂടും. പ്രമേഹത്തെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന എലികളില്‍ പ്രമേഹം സൃഷ്ടിച്ചെടുക്കാന്‍ അല്ലോക്‌സാനാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. എന്നാല്‍, മനുഷ്യനിലും എലികളിലും അല്ലോക്‌സാന്റെ പ്രവര്‍ത്തനത്തില്‍ വ്യത്യാസമുണ്ടെന്ന് വാദിക്കുന്ന ശാസ്ത്രജ്ഞരും ഉണ്ട്.

പാരമ്പര്യമായി പ്രമേഹ രോഗമുള്ള കുടുംബങ്ങളില്‍ അല്ലോക്‌സാന്‍ പ്രമേഹമുണ്ടാക്കുമെന്ന് എല്ലാവരും സമ്മതിക്കുന്നു. മൈദയിലൂടെ എത്തുന്ന അല്ലോക്‌സാന്‍ മൂലമുണ്ടാകുന്ന പ്രമേഹത്തില്‍ നിന്ന് രക്ഷനേടാന്‍ ‘വൈറ്റമിന്‍ ഇ’ ധാരാളമടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് നല്ലതായിരിക്കും. ബദാം, പപ്പായ, ചീരയില, പച്ചിലകള്‍, ഒലീവ് കായ്കള്‍, ബ്രൊക്കോളി, ആപ്രിക്കോട്ട്, കാപ്‌സിക്കം, കടുക് ഇല, തക്കാളി, മത്തങ്ങ, മുഴുവന്‍ ഗോതമ്പ്, കിവി ഫ്രൂട്ട്, മാങ്ങ, മധുരക്കിഴങ്ങ്, വെളുത്തുള്ളി, സൂര്യകാന്തി വിത്തുകള്‍ എന്നിവ നല്ല വിറ്റാമിന്‍ ഇ ദായകരാണ്.

ന്യൂജന്‍ ആഹാരരീതികളോട് വിടപറയുകയും സാധാരണ ഗോതമ്പ് പൊടിയുടെ ഉപയോഗം നിലനിര്‍ത്തുകയും മൈദ വിഭവങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്താല്‍ മാത്രമേ പ്രമേഹത്തില്‍ നിന്നും അതിന് നിരന്തരം കഴിക്കുന്ന ഗുളികകളില്‍ നിന്നും മോചനം ലഭിക്കൂ. മൈദ ഭക്ഷണം നിര്‍ത്തുന്നതിന്റെ പേരില്‍ പൊറോട്ട മാത്രം ഉപേക്ഷിച്ചാല്‍ പോരെന്ന തിരിച്ചറിവും ഉണ്ടാകണം.

കടപ്പാട് : ഡോ. സി എം ജോയി

തേൻ അമൃതിനു തുല്യമായ ഔഷധം

ആരോഗ്യസംരക്ഷണത്തിനായി ആയുര്‍വേദത്തിലെ പല മരുന്നുകളിലും തേന്‍ ഉപയോഗിക്കുന്നുണ്ട്.
കാന്‍സര്‍, ഹൃദ്രോഗം എന്നിവ തടയാന്‍ തേന്‍ അത്യുത്തമമാണ്.

ആമാശയ രോഗങ്ങളെയും വയറ്റിലും കുടലിലും ഉണ്ടാകുന്ന വൃണങ്ങളെയും തടയുന്നു
രോഗപ്രതിരോധ ശക്തി നല്‍കുന്നു. ശരീരത്തിലെ ഗ്ലൈക്കൊജെന്റെ അളവ് നിയന്ത്രിച്ച് ഊര്‍ജം നല്‍കുന്നു

ചുമയും, തൊണ്ടയുടെ അസ്വസ്ഥതയും മാറ്റുന്നു. തൂക്ക കുറവ്, ലൈഗിക രോഗങ്ങള്‍, മൂത്രാശയ പരമായ രോഗങ്ങള്‍, ആസ്തമ, വയറിളക്കം, ചര്‍ദ്ദി എന്നിവയ്ക്കുള്ള ആയുര്‍വേദ മരുന്നായി ഉപയോഗിക്കുന്നു

പൊള്ളലിനും, മുറിവിനുമുള്ള മരുന്നായി തേന്‍ ഉപയോഗിക്കുന്നു. കാരറ്റ് ജ്യൂസ് മുരിങ്ങയില നീര്‍ എന്നിവ തേന്‍ ചേര്‍ത്തു കഴിക്കുന്നത് കണ്ണിന് നല്ലതാണ്.

ജനറല്‍ ടോണിക്
പൊതുവെയുള്ള ശാരീരിക ബലക്ഷയത്തിനും ആരോഗ്യാഭിവൃദ്ധിക്കും തേന്‍ സഹായകമാണ്. തേനീച്ചയുടെ ഉള്ളില്‍ നിന്ന് തന്നെ ദഹനത്തിന്റെ ആദ്യഘട്ടം നടന്നതിനാല്‍ മറ്റു പാനീയങ്ങളില്‍ നിന്ന് വിഭിന്നമായി പെട്ടെന്ന് തന്നെ ശരീരത്തിന് ഊര്‍ജം നല്‍കാന്‍ തേനിന് സാധിക്കുന്നു. ഗ്ലൂക്കോസ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ധാതുക്കള്‍, വിവിധതരം എന്‍സൈമുകള്‍ , പ്രോട്ടീനുകള്‍ , വിറ്റാമിന്‍ എ, ബി, ബി2, ബി3, ബി12, സി കെ തുടങ്ങിയവ അടങ്ങിയിട്ടുണ്ട് തേനില്‍. പോഷക മൂല്യമുള്ള തേനില്‍ പാലിന്റെ അഞ്ചിരട്ടി കലോറി ഊര്‍ജമുണ്ട്. ക്ഷീണമകറ്റാനും, ബുദ്ധി വികാസത്തിനും മനഃശ്ശക്തി വര്‍ധിപ്പിക്കാനും രാവിലെ സ്ഥിരമായി ഒരൗണ്‍സ് തേന്‍ കഴിക്കുന്നത് ഫലപ്രദമാണ്.

ആമാശയ രോഗങ്ങളകറ്റാന്‍
ദഹനേന്ദ്രിയ വ്യൂഹത്തിലെ വായ, അന്നനാളി, ആമാശയം, ചെറുകുടല്‍, വന്‍കുടല്‍ തുടങ്ങിയവയുടെ ഏറെക്കുറെ അസുഖങ്ങള്‍ക്കെല്ലാം തേന്‍ പരിഹാരമാണ്. വായയിലെയും വയറ്റിലെയും പുണ്ണിനും (അള്‍സര്‍) അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും തേന്‍ ശമനം നല്‍കുന്നു. മലബന്ധത്തെ തേന്‍ സുഖപ്പെടുത്തുമ്പോള്‍ തന്നെ, വയറിളക്കത്തിനും അത് ഉപയോഗ പ്രദമാണ്. രാവിലെ വെറും വയറ്റില്‍ ശുദ്ധമായ തേന്‍ കഴിച്ചാല്‍ സുഖശോധന ലഭിക്കുന്നതാണ്. അസിഡിറ്റിയുള്ളവര്‍ക്ക് ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പ് അല്‍പം തേന്‍ കഴിക്കുന്നത് നല്ലതാണ്. വയര്‍ വേദനക്കും തേന്‍ ഔഷധമാണ്.

കൊഴുപ്പ് കുറക്കാന്‍
ആധുനിക സമൂഹത്തിന് വലിയൊരു വെല്ലുവിളിയായി മാറിയ അമിത കൊഴുപ്പിനും തേന്‍ ഏറെ ഫലപ്രദമാണ്. സ്ഥിരമായി രാവിലെ അല്‍പം ചെറുനാരങ്ങാ നീരും ഒരു ഔണ്‍സ് തേനും അതിന്റെ അഞ്ചിരട്ടി വെള്ളവും ചേര്‍ത്തു സേവിക്കുന്നത് കൊഴുപ്പ് കുറക്കാന്‍ സഹായിക്കും, ശരീരം മെലിയാനും ഈ രൂപത്തില്‍ തേന്‍ കഴിക്കാവുന്നതാണ്.

ചര്‍മ്മ രോഗങ്ങള്‍
ചര്‍മ്മങ്ങളിലുണ്ടാകുന്ന വിവിധയിനം ചൊറികള്‍ , ചുണങ്ങ്, വരള്‍ച്ച, കറുത്ത പാടുകള്‍ തുടങ്ങിയവക്ക് തേന്‍ ബാഹ്യ ലേപനമായി ഉപയോഗിക്കാം. തീപൊള്ളലിനും ഏറെ ഫലപ്രദമാണ്. മുഖത്തെ പാടുകള്‍ മാറ്റാനും , ശരീര കാന്തി വര്‍ധിപ്പിക്കാനും കലര്‍പ്പില്ലാത്ത തേന്‍ മുഖത്ത് ലേപനം ചെയ്യാവുന്നതാണ്.

കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ

മലയാളിക്ക് കറിവേപ്പ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല . പക്ഷെ അതിന്റെ ഗുണവശങ്ങൾ നമ്മൾ ” കറിവേപ്പില പോലെ കളയുന്നുണ്ട് ” എന്ന് തോന്നുന്നു . പോഷക സമൃദ്ധവും ഔഷധഗുണങ്ങൾ നിറഞ്ഞതുമായ ഈ ചെറുവൃക്ഷം ഭക്ഷ്യ വസ്തുക്കളിലെ വിഷാംശം ദൂരീകരിക്കാനും രുചി വർധിപ്പിക്കാനും ഉത്തമമാണ് . കൂടുതൽ വിശദമായി നമുക്ക് കറിവേപ്പിലയെ പരിചയപ്പെടാം .

ഔഷധ യോഗ്യ ഭാഗങ്ങൾ ഇല , തോല് , വേര് എന്നിവയാണ് . അന്നജം , പ്രോടീൻ , ജീവകം എ , ജീവകം ബി 2 , ജീവകം ബി 3 , ജീവകം സി , കാൽഷ്യം , ഇരുമ്പ് എന്നിവ കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്നു . ജീവകം എ കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ നേത്ര രോഗങ്ങൾ ശമിപ്പിക്കാൻ ഉത്തമം ആണ് ഈ സസ്യം .

നാട്ടറിവുകൾ
വിഷ ജന്തുക്കൾ കടിച്ചാൽ കറിവേപ്പില പാലിലിട്ടു വേവിച്ചു അരച്ചെടുത്ത് വിഷ ജീവി കടിച്ച കടിവായിൽ പുരട്ടിയാൽ വേദനയും നീരും ശമിക്കും , കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുന്നതും ഗുണകരമാണ് .

അലർജിക്ക് മഞ്ഞളും കറിവേപ്പിലയും ചേർത്തരച്ചു ദിവസവും കഴിക്കുന്നത്‌ ഗുണകരമാണ് .

വയറു കടി , മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്ക് കറിവേപ്പില മോരിലരച്ചു സേവിക്കുന്നത് ഉത്തമം .

പുഴുക്കടി മാറാൻ കറിവേപ്പിലയും മഞ്ഞളും ചേർത്ത് അരച്ച് പുരട്ടിയാൽ മതി .

കറികളിൽ പതിവായി കറിവേപ്പില ചേര്ക്കുന്നത് നേത്ര ആരോഗ്യത്തിനു ഉത്തമം ആണ് .

കരിവേപ്പിലയിട്ടു എണ്ണ കാച്ചി തലയില തേക്കുന്നത് മുടി തഴച്ചു വളരാനും മുടിക്ക് കറുപ്പ് നിറം നല്കാനും ഗുണകരമാണ് .

വീട്ടില് നിർബന്ധമായും ഉണ്ടായിരിക്കേണ്ട സസ്യങ്ങളിൽ പ്രധാനി ആണ് കറി വേപ്പില .

രക്ത ദാനത്തിന് ജീവന്റെ വിലയുണ്ട്

രക്ത ദാനത്തിന് ജീവന്റെ വിലയുണ്ട്
രക്തം ദാനം ചെയ്യുന്നത് കൊണ്ട് ശരീരത്തിന് ഒരു ദോഷവും വരാനില്ല എന്ന് മാത്രമല്ല , പുതിയ രക്തം ശരീരത്തില്‍ ഉണ്ടാകുന്നതിന് അത് ഉത്തേജനമാവുകയും ചെയ്യും . രക്തത്തെക്കുറിച്ച് ഇന്നും പല അന്ധവിശ്വാസങ്ങളും നിലവിലുണ്ട് . അത്കൊണ്ടാണ് പലരും രക്തം ദാനം ചെയ്യാന്‍ മടിക്കുന്നത് .
ഒരു വ്യക്തിക്കു മറ്റൊരാള്‍ക്കു നല്കാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് രക്തം. രക്തത്തിന്റെ ലഭ്യത ഏതൊരു വൈദ്യശാസ്ത്രത്തെ സംബന്ധിച്ചും അമൂല്യമാണ്. രക്തത്തിനു പകരം മറ്റൊരു സ്രോതസ് ഇല്ല. ഒരു ഫാക്ടറിയില്‍നിന്നോ ജന്തുവില്‍നിന്നോ രക്തം ലഭ്യമല്ല. രക്തത്തിന്റെ ലഭ്യത അതിന്റെ ആവശ്യകതയുമായി ഒത്തുപോകുന്നില്ല. ജന്മദിനത്തിലും മറ്റു വിശേഷങ്ങളിലും രക്തം ദാനം ചെയ്തു സമൂഹത്തെ സേവിക്കാം. വിവാഹ വാര്‍ഷികത്തില്‍ ഭാര്യയും ഭര്‍ത്താവും വന്നു രക്തം ദാനം ചെയ്യാം. ഒരു സമൂഹത്തിന്റെ ആവശ്യം നിറവേറ്റണമെങ്കില്‍ ആ സമൂഹത്തിന്റെ ഒരു ശതമാനം സ്വമേധയാ രക്തം നല്കാന്‍ തയാറാകണം. മൂന്നു കോടി ജനസംഖ്യയുള്ള നമ്മുടെ സംസ്ഥാനത്തു മൂന്നു ലക്ഷം ആളുകള്‍ രക്തദാനം ചെയ്യണം.
ആര്‍ക്കൊക്കെ രക്തം ദാനം ചെയ്യാം?
45 കിലോഗ്രാമില്‍ അധികം ഭാരം, 18 വയസ് കഴിയണം 60 വയസില്‍ താഴെ, നല്ല ആരോഗ്യം, 12.5 ഗ്രാം% ഹീമോഗ്ളോബിന്‍, രോഗങ്ങള്‍ പാടില്ല
ആര്‍ക്കൊക്കെ രക്തദാനം പാടില്ല?
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, മാനസിക രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍,

സ്ഥിരമായി മദ്യപിക്കുന്നവര്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍. മഞ്ഞപ്പിത്തം, മലമ്പനി മുതലായ രോഗമുള്ളവര്‍.

സ്ത്രീകളില്‍നിന്നു ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും ആര്‍ത്തവകാലത്തും രക്തം സ്വീകരിക്കില്ല.

സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍, ആന്റിബയോട്ടിക് ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ എന്നിവരും രക്തം ദാനം ചെയ്യരുത്. അസുഖം വന്നു ഭേദമാകുമ്പോഴും നിശ്ചിതസമയം കഴിഞ്ഞു മാത്രമേ രക്തദാനം ചെയ്യാവൂ എന്നു നിയമമുണ്ട്.
എത്ര പ്രാവശ്യം രക്തദാനം?
പുരുഷന്മാര്‍ക്കു മൂന്ന് മാസത്തില്‍ ഒരിക്കലും സ്ത്രീകള്‍ക്കു നാലു മാസത്തില്‍ ഒരിക്കലും രക്തം ദാനം ചെയ്യാം.
എടുക്കുന്ന രക്തത്തിന്റെ അളവ്?
ആരോഗ്യമുള്ള ഒരു മനുഷ്യശരീരത്തില്‍ നാലു മുതല്‍ ആറു വരെ ലിറ്റര്‍ രക്തമുണ്ടാകും. അതില്‍ 350 മി.ലി രക്തം മാത്രമേ ഒരു തവണ എടുക്കൂ. ഈ രക്തം 35 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം. നാലു ഡിഗ്രി സെല്‍ഷ്യസില്‍ പ്രത്യേക സംവിധാനമുള്ള ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നത്. പണ്ടു രക്തം എടുത്തിരുന്നതു കുപ്പിയിലാണ്. ഇന്ന് ബ്ളഡ് ബാഗ് ഉണ്ട്. ഒരു ബ്ളഡ് ബാഗില്‍ 350 മില്ലീലിറ്റര്‍ രക്തം മാത്രമേ ശേഖരിക്കുകയുള്ളൂ. 350 മില്ലിലിറ്റര്‍ രക്തം കട്ടപിടിക്കാതെയും കേടുകൂടാതെയും ഇരിക്കാനുള്ള ലായനിയാണ് ഒരു ബാഗില്‍ ഉള്ളത് എന്നതുകൊണ്ട് ഒരാളില്‍നിന്ന് ഒരു പ്രാവശ്യം 350 മില്ലീലിറ്ററില്‍ കൂടുതലോ, കുറവോ എടുത്താല്‍ അത് ഉപയോഗശൂന്യമാകുന്നു. രക്തം അതിന്റെ ഘടകങ്ങളാക്കി (പ്ളേറ്റ്ലറ്റ്സ്, പ്ളാസ്മ മുതലായവ) സൂക്ഷിക്കാനുള്ള സംവിധാനം ഇന്നു നിലവിലുണ്ട്. ഇങ്ങനെ ചെയ്താല്‍ ഒറ്റ ബാഗില്‍നിന്നു പല ഘടകങ്ങളാക്കി സൂക്ഷിക്കാന്‍ സാധിക്കും. ഇതു രോഗികള്‍ക്കു പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന് 300 മില്ലിലിറ്റര്‍ രക്തം കൊടുക്കുന്നതിനു പകരം ഒരാള്‍ക്ക് 30 മില്ലിലിറ്റര്‍ പ്ളേറ്റ്ലറ്റ്സ് കൊടുത്താല്‍ മതിയാകും. രക്തം ഘടകങ്ങളായി സൂക്ഷിക്കുകയാണെങ്കില്‍ ഒരു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാം. ഒരു ബാഗിലെ രക്തം ഒരാള്‍ക്ക് മാത്രമേ കൊടുക്കുകയുള്ളൂ.
അംഗീകൃത ബ്ളഡ് ബാങ്ക് ഉള്ള ആശുപത്രികള്‍ക്കു മാത്രമേ രക്തം ശേഖരിക്കാന്‍ അധികാരമുള്ളൂ. കേരളത്തില്‍ രക്ത ബാങ്ക് ഉള്ള 144 ആശുപത്രികള്‍ ഉണ്ട്. അതില്‍ 44 എണ്ണം സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
എല്ലാ ശസ്ത്രക്രിയയ്ക്കും ഫ്രഷ് ബ്ളഡ് വേണോ?
വേണ്ട. കാര്‍ഡിയാക് ഹാര്‍ട്ട് സര്‍ജറിക്ക് നിര്‍ബന്ധമായും ഫ്രഷ് ബ്ളഡ് വേണം.
രക്തം ലഭിക്കണമെങ്കില്‍?
അംഗീകൃത രക്തബാങ്കുകളില്‍ രക്തത്തിനു പണം ഈടാക്കുന്നില്ല. പക്ഷേ, പല ടെസ്റുകള്‍ നടത്തിയതിനുശേഷമാണ് (ഉദാ. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി.സി.) രക്തം രോഗിക്കു കൊടുക്കുന്നത്. അതിനു ചെലവു വരും. ഒരു യൂണിറ്റ് രക്തം നാലഞ്ചു ടെസ്റ്റുകള്‍ക്കു വിധേയമാകുമ്പോഴേക്കും 650 രൂപ ചെലവാകും.
രക്തദാനം രണ്ടു വിധം
1. സന്നദ്ധ രക്തദാനം (വോളണ്ടറി ബ്ളഡ് ഡൊണേഷന്‍)
2. റീപ്ളേസ്മെന്റ് രക്തദാനം
എ) സന്നദ്ധരക്തദാനം
ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങാതെ ബ്ളഡ് ബാങ്കില്‍ പോയി രക്തം നല്കുന്ന സംവിധാനമാണ് സന്നദ്ധരക്തദാനം. സന്നദ്ധരക്തദാനമാണ് ഏറ്റവും സുരക്ഷിതമായ രക്തദാനം, നിര്‍ഭാഗ്യവശാല്‍, സന്നദ്ധരക്തദാനം ചെയ്യുന്നവര്‍ കേരളത്തില്‍ കുറവാണ്. സന്നദ്ധ രക്തദാനം ചെയ്യുന്നവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം പശ്ചിമബംഗാളാണ്.
ബി) റീപ്ളേസ്മെന്റ് ബ്ളഡ് ഡൊണേഷന്‍
അത്യാവശ്യ ഘട്ടത്തില്‍ രക്തം ആവശ്യം വരുമ്പോള്‍ കൊടുക്കുന്ന സംവിധാനമാണ് റിപ്ളേസ്മെന്റ് ബ്ളഡ് ഡൊണേഷന്‍. നമ്മള്‍ കൊടുക്കുന്ന രക്തം ഏതു ഗ്രൂപ്പില്‍പ്പെട്ടതാണെങ്കിലും നമ്മള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പിലുള്ള രക്തം ബ്ളഡ്ബാങ്കില്‍നിന്നു ലഭിക്കുന്ന സംവിധാനം. ആകെയുള്ള രക്തദാനത്തിന്റെ 27% മാത്രമേ സന്നദ്ധ രക്തദാനം ഉള്ളൂ. അതു 60% ആക്കണം.
സന്നദ്ധ രക്തദാനത്തിന്റെ ഗുണങ്ങള്‍
1. സന്നദ്ധ രക്തദാതാവ് അവര്‍ക്ക് ആരോഗ്യവാനാണെന്നു പൂര്‍ണബോധ്യമുണ്െടങ്കില്‍ മാത്രമേ രക്തം ദാനം ചെയ്യുകയുള്ളൂ.
2. ആവശ്യമുള്ള സമയത്ത് സുരക്ഷിത രക്തത്തിന്റെ ലഭ്യത രക്തബാങ്കുകളില്‍ ഉറപ്പാകുന്നു.
3. അത്യാവശ്യഘട്ടത്തില്‍ രക്തത്തിനായി നെട്ടോട്ടമോടുന്ന സാഹചര്യം ഇല്ലാതാകുന്നു.
4. പ്രതിഫലം വാങ്ങി രക്തം കൊടുക്കുന്ന സ്ഥിതി വിശേഷം ഇല്ലാതാകുന്നു.
തെറ്റായ ധാരണകള്‍
എ) ജോലിചെയ്ത് ജീവിക്കുന്നവരില്‍നിന്നു രക്തം എടുക്കരുത്
ബി) സ്ത്രീകളില്‍നിന്നു രക്തം എടുക്കരുത്
സി) രക്തദാനം ചെയ്താല്‍ ശരീരം ക്ഷീണിക്കും
ആരോഗ്യപരവും ധാര്‍മികവുമായ നേട്ടങ്ങള്‍
വിവേചനം കൂടാതെ സഹജീവികളെ സഹായിക്കാനുള്ള മനസ് ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താം. സന്നദ്ധ രക്തദാതാവിന്റെ ജീവിതത്തില്‍ ഒരു നിയന്ത്രണമുണ്ട്. രക്തദാനം വഴി നമ്മുടെ മജ്ജയെ ഉത്തേജിപ്പിക്കാന്‍ കഴിയും. രക്തദാനം ചെയ്യുന്നവരില്‍ ഹൃദ്രോഗം കുറഞ്ഞു കാണുന്നതായും അവരുടെ ആയുസും ആരോഗ്യവും വര്‍ധിക്കുന്നതായും കണക്കുകള്‍ പറയുന്നു. സഹോദര ജീവിക്കു പുനര്‍ജന്മം നല്കുക വഴി ആത്മസംതൃപ്തി ഉണ്ടാകുന്നു.

വേനലില്‍ പകരുന്ന രോഗങ്ങള്‍

വേനല്‍ക്കാലത്ത് കൂടുതലായി കാണുന്ന പകര്‍ച്ചവ്യാധികളാണ് ചിക്കന്‍ പോക്‌സ്, അഞ്ചാംപനി, റുബെല്ല തുടങ്ങിയവ. ഈ രോഗങ്ങള്‍ സാധാരണയാണെങ്കിലും സ്വന്തം വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ എന്ത് ചെയ്യണമെന്ന് പലര്‍ക്കും അജ്ഞാതമാണ്. ഇവയെക്കുറിച്ചുള്ള പാരമ്പര്യ അറിവുകളാകട്ടെ പലതും അശാസ്ത്രീയമാണ് താനും. രോഗപ്രതിരോധമാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ ഉത്തമം. ഓരോ രോഗവും പകരുന്ന വിധം അറിഞ്ഞിരുന്നാല്‍ ഇവയെ ഒരുവിധം പ്രതിരോധിക്കാനാകും. മാത്രവുമല്ല, ഈ രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ കുത്തിവെപ്പുകളും ലഭ്യമാണ്.

ചിക്കന്‍പോക്‌സ്
വാരിസെല്ല ഡോസ്റ്റര്‍’ എന്ന വൈറസാണ് ഈ അസുഖം ഉണ്ടാക്കുന്നത്. കുട്ടികളില്‍ ഇത് സാധാരണയാണെങ്കിലും പ്രായം ചെന്നവരില്‍ മിക്കപ്പോഴും ഇത് ഗുരുതരമാവാന്‍ സാധ്യതയുണ്ട്. ഗര്‍ഭിണികളില്‍ ഈ രോഗം ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കാനുള്ള സാധ്യത ഉണ്ടെങ്കിലും അത് ചെറിയ ശതമാനം മാത്രമാണ്.
പനി, തലവേദന, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ തുടങ്ങിയതിന് ശേഷം ശരീരത്തില്‍ ചെറിയ കുമിളകള്‍ കാണാന്‍ തുടങ്ങും. കഴുത്ത്, നെഞ്ച്, പുറം എന്നിവിടങ്ങളിലാണിത് ആദ്യം കാണുക. പിന്നീട് കൈകാലുകളിലും മുഖത്തും വ്യാപിക്കും. കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിന്റെ 1-2 ദിവസം മുമ്പ് മുതല്‍ പ്രത്യക്ഷപ്പെട്ട് 4-5 ദിവസം വരെ രോഗം മറ്റൊരാള്‍ക്ക് പകരാം. വായുവിലൂടെയും കുമിളയിലെ ദ്രാവകം വഴിയും രോഗം പകരാം. കുമിളകള്‍ പൊട്ടി ഉണങ്ങാന്‍ തുടങ്ങുന്ന സമയത്ത് രോഗം പകരില്ല. വൈറസ് ഉള്ളില്‍ കടന്ന് 7-21 ദിവസം കഴിഞ്ഞാണ് രോഗം തുടങ്ങുക. ഈ സമയത്തിന് Incubation Period എന്ന് പറയും. ഈ സമയത്തും രോഗം വേറെ ഒരാള്‍ക്ക് പകരാന്‍ സാധ്യതയുണ്ട്.
പനി, തലവേദന, ചൊറിച്ചില്‍ എന്നിവക്ക് മരുന്ന് കഴിക്കാം. രോഗം അപകടാവസ്ഥയിലേക്ക് മാറാതിരിക്കാനും രോഗത്തിന്റെ തീവ്രത കുറക്കാനും വേണ്ടി ആന്റിവൈറല്‍ ഗുളികകള്‍ ലഭ്യമാണ്. മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഈ മരുന്ന് കഴിക്കുന്നതാണ് ഉത്തമം.

ദിവസവും രണ്ട് നേരത്തെ കുളി ശരീരത്തെ ശുദ്ധിയാക്കും. കുമിളകള്‍ പൊട്ടി അണുബാധയേല്‍ക്കാതിരിക്കാന്‍ സോപ്പ് തേച്ചുള്ള കുളി സഹായിക്കും.
കൂടാതെ നഖം വെട്ടി വൃത്തിയായിരിക്കാനും ശ്രദ്ധിക്കണം.
രോഗാവസ്ഥയില്‍ ധാരാളം വെള്ളം കുടിക്കണം. പഴങ്ങളും പച്ചക്കറികളും പ്രത്യേകം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
സാധാരണ കഴിക്കുന്ന എല്ലാതരം ഭക്ഷണ പദാര്‍ത്ഥങ്ങളും രോഗാവസ്ഥയിലും കഴിക്കാം.
വിട്ടുമാറാത്ത പനി, കുമിളകള്‍ പൊട്ടി പഴുപ്പ് ബാധിക്കല്‍. ശ്വാസം മുട്ടല്‍ എന്നിവ ശ്രദ്ധിക്കണം. ന്യൂമോണിയ ശ്വാസകോശത്തിലെ അണുബാധ ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഒന്നാണ്.
സാധാരണയായി രണ്ടാഴ്ചയോടെ രോഗം പൂര്‍ണമായും സുഖപ്പെടും.
ഒരിക്കല്‍ ചിക്കന്‍ പോക്‌സ് വന്നവര്‍ക്ക് രണ്ടാമത് വരാനുള്ള സാധ്യത കുറവാണ്. എന്നാല്‍ പ്രായം ചെന്നവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ഇത് ‘പൊര്‍പ്പസ് സോസ്റ്റര്‍’ അഥവാ ഞരമ്പുപൊട്ടി എന്നറിയപ്പെടുന്ന ഒന്നായി മാറാം. ശരീരത്തിലെ ഒരു ഭാഗത്ത് (അധിക പേരിലും നെഞ്ചില്‍) ചിക്കന്‍ പോക്‌സിന്റെ കുമിളകള്‍ പോലെ കാണുന്നതാണിത്. നീണ്ടു നില്‍ക്കുന്ന ശക്തമാ വേദനയാണ് ഇതിന്റെ പ്രത്യേകത. ഫലപ്രദമായ മരുന്നുകള്‍ കൊണ്ട് രോഗം ഭേദമാക്കാം.

അഞ്ചാംപനി
പാരാ മിക്‌സോ വൈറസ്’ ആണ് മീസില്‍സ് അഥവാ അഞ്ചാം പനി പരത്തുന്നത്. പനി, കണ്ണിന് ചുവപ്പ്, ജലദോഷം, ചുമ എന്നീ ലക്ഷണങ്ങളെത്തുടര്‍ന്ന് ശരീരത്തില്‍ ഉണലുകള്‍ കാണാന്‍ തുടങ്ങും.ചെവിയുടെ പിറകു വശത്താണ് ഇത് ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് മുഖത്തും നെഞ്ചിലും കൈകാലുകളിലും കണ്ടുതുടങ്ങും. തുടര്‍ന്ന് പനി കുറയും. രോഗിയുടെ മൂക്കിലെയും വായിലെയും സ്രവങ്ങളിലൂടെയാണ് രോഗം പകരുക. പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് രോഗം എത്തിപ്പെടാം. ശ്വാസകോശത്തില്‍ പഴുപ്പ്, ചെവിയിലെ പഴുപ്പ്, മെനിഞ്ചൈറ്റിസ്, മസ്തിഷ്‌കജ്വരം എന്നിവ രോഗത്തിന്റെ ചില സങ്കീര്‍ണതകളാണ്.
ഗര്‍ഭിണികളില്‍ രോഗം ഗര്‍ഭഛിദ്രത്തിനും മാസം തികയാത്ത പ്രസവത്തിനും കാരണമാവാം. പനിക്ക് വേണ്ടിയുള്ള മരുന്നും, വിശ്രമവും നല്ല ഭക്ഷണവും അല്ലാതെ വേറെ ചിത്സാവിധികളൊന്നും വേണ്ട.
കുഞ്ഞുങ്ങളില്‍ 9-ാം മാസത്തെ Measles Vaccine എടുത്താല്‍ രോഗം തടയാം. പതിനഞ്ചാം മാസത്തില്‍, എടുക്കുന്ന എം.എം.ആര്‍ (Mumps, MwalesRubella) എടുത്താലും മതിയാകും.

ചെങ്കണ്ണ്
കണ്ണിന്റെ ഏറ്റവും പുറത്തുള്ള ആവരണത്തെ (conjunctiva) ബാധിക്കുന്ന രോഗമാണിത്. ബാക്ടീരിയയും വൈറസും രോഗ കാരണമാകാം. വേനല്‍കാലത്ത് സാധാരണയായി കാണാറുള്ള ചെങ്കണ്ണിന്റെ ഹേതു ‘ അഡിനോ വൈറസ്’ ആണ്.
കണ്ണിന് ചുവപ്പ്, വേദന, ചൊറിച്ചില്‍, കണ്ണില്‍ നിന്ന് വെള്ളം വരിക, പനി എന്നിവയാണ് ലക്ഷണങ്ങള്‍.
താരതമ്യേന അപകടം കുറഞ്ഞ രോഗമാണിത്. രോഗം ബാധിച്ച കണ്ണ് തുടച്ച തൂവാലയിലൂടെയോ കൈയിലൂെടയോ ആവാം രോഗം പകരുന്നത്. പനി, വേദന എന്നിവക്കുള്ള മരുന്നുകള്‍ക്ക് പുറമെ, അണുബാധയേല്‍ക്കാതിരിക്കാന്‍ ആന്റിബയോട്ടിക് തുള്ളി മരുന്നുകളും ഉപയോഗിക്കണം.
വ്യക്തി ശുചിത്വവും നല്ല ആഹാര പാനീയങ്ങളും വിശ്രമവും കൊണ്ട് ഈ രോഗങ്ങളെ നിയന്ത്രിക്കാനാകും. പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കുന്നതോടെ മറ്റൊരാള്‍ക്ക് രോഗം പകരുന്നത് തടയാന്‍ കഴിയും. കൂടാതെ, യഥാസമയത്തെ കുത്തിവെപ്പുകള്‍ രോഗ പ്രതിരോധം എളുപ്പമാക്കുകയും ചെയ്യും.

റുബെല്ല (ജര്‍മന്‍ മീസില്‍സ്)
അഞ്ചാം പനിയോട് നല്ല സാദൃശ്യമുള്ള വേറൊരു വൈറല്‍ രോഗമാണ് റുബെല്ല. പനി, തൊണ്ടവേദന, ജലദോഷം എന്നിവക്ക് ശേഷം ഏകദേശം 24 മണിക്കൂര്‍ കഴിഞ്ഞ് ഉണലുകള്‍ പ്രത്യക്ഷപ്പെടും. മുഖത്താണ് ഇത് ആദ്യം കാണുക. അഞ്ചാംപനിയെപ്പോലെ കൂടുതലായി ഉണലുകള്‍ ഉണ്ടാവില്ല. കഴുത്തില്‍ കഴലവീക്കം, സന്ധിവേദന എന്നിവയും ഉണ്ടാവാം.
അഞ്ചാം പനിയെപ്പോലെത്തന്നെ രോഗിയുടെ മൂക്ക്-വായ എന്നിവയിലെ സ്രവങ്ങളില്‍ കൂടിയാണ് രോഗം പകരുക. താരതമ്യേന അപകടം കുറഞ്ഞ രോഗമാണിത്. എന്നാല്‍ ഗര്‍ഭിണികളില്‍ ഈ രോഗം ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കാനുള്ള സാധ്യത ഏറെയാണ്.
ഗര്‍ഭസ്ഥ ശിശുവിന് തിമിരം, കേള്‍വിയില്ലായ്മ, ബുദ്ധിമാന്ദ്യം തലച്ചോറിനെ ബാധിക്കുന്ന മറ്റു വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടാവാം. അതിനാല്‍ കൗമാരക്കാലത്ത് അല്ലെങ്കില്‍ ഗര്‍ഭിണിയാവുന്നതിന് മുമ്പ് റുബെല്ല വാക്‌സിന്‍ എടുക്കുന്നത് രോഗം തടയും.

മുണ്ടിവീക്കം
ഉമനീര്‍ ഗ്രന്ഥിയായ Patotid-നെ ബാധിക്കുന്ന വൈറല്‍ അസുഖമാണിത്. പനി, ഉമിനീര്‍ ഗ്രന്ഥി വീക്കം, വായ തുറക്കുമ്പോഴും ഭക്ഷണം, ഉമിനീര്‍ എന്നിവ ഇറക്കുമ്പോഴും വേദന, ചെവി വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
വൈറസ് Patotid ഗ്രന്ഥിയെ കൂടാതെ വൃഷ്ണത്തെയും ബാധിക്കാം. അങ്ങനെ വന്നാല്‍ പ്രത്യുല്‍പാദന ശേഷി കുറയാനുള്ള സാധ്യതയുണ്ട്. ഇവിടെയും രോഗിയുടെ മൂക്ക്, വായ എന്നിവയിലെ സ്രവത്തിലൂടെയാണ് രോഗം പകരുക.
പനിയും വീക്കവും കുറയാനുള്ള മരുന്നുകളാണ് കഴിക്കേണ്ടത്. പുളിയുള്ള ആഹാര പദാര്‍ഥങ്ങള്‍ കഴിച്ചാല്‍ ഉമിനീര്‍ കെട്ടിക്കിടന്ന് പഴുപ്പ് വരാനുള്ള സാധ്യത കുറക്കുകയും ചെയ്യും. എം.എം.ആര്‍ വാക്‌സിന്‍ ഈ രോഗത്തെ തടയുന്നു. വിശ്രമവും നല്ല ഭക്ഷണവും ഈ രോഗത്തിനും ആവശ്യം തന്നെ.

കരിക്കിൻ വെള്ളത്തിന്റെ ഗുണങ്ങൾ

കൊളസ്‌ട്രോളും കൊഴുപ്പും ഇല്ലാത്ത ആഹാരമാണ് കരിക്കിന്‍വെള്ളം. ഇതുകൂടാതെ ഹൃദയാരോഗ്യത്തിനു നല്ലതാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും ചെയ്യുന്നു.
ദിനവും ഇളനീര്‍ കഴിക്കുന്നവര്‍ക്ക് അത്ര പെട്ടെന്ന് പ്രായം കൂടില്ല. ഇതില്‍ അടങ്ങിയ സൈറ്റോകിനിന്‍ ആണ് പ്രായം കുറച്ച് സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുന്നത്.

രാവിലെതന്നെ എഴുന്നേല്‍ക്കുമ്പോള്‍ മൂഡ് ഔട്ടായ പോലെ തോന്നുന്നുണ്ടോ? എങ്കില്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്, ഇത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ സന്തുലനം വഴി മാനസികാവസ്ഥ നല്ലതാക്കി മാറ്റും.
കുറഞ്ഞ കലോറിയുള്ളതായതിനാല്‍ ഇത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. എളുപ്പത്തില്‍ ദഹനത്തിന് സഹായിക്കുന്ന ബയോ ആക്ടീവ് എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

മൈഗ്രെയിന്‍ പോലെയുള്ള വേദനകള്‍ കുറയ്ക്കുന്നതിന് നല്ല മരുന്നാണ് കരിക്ക്. ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യമാണ് തലവേദന ഇല്ലാതാക്കാന്‍ സഹായിക്കുന്നത്.
അമിനോ ആസിഡുകളും ഡയറ്ററി ഫൈബറുകളും നിറയെ അടങ്ങിയതിനാല്‍ ബ്ലഡ് ഷുഗര്‍ ക്രമീകരിക്കാന്‍ ഏറെ നല്ലതാണ് കരിക്ക്. ഷുഗര്‍ മാത്രമല്ല, പ്രഷറും ക്രമീകരിക്കാന്‍ നല്ലതാണ് കരിക്ക്

മൺകുടത്തിൽ വെള്ളം കുടിച്ചാൽ എന്തെക്കെയാണ് ഗുണങ്ങൾ

തണുത്തവെള്ളത്തിനായി ഫ്രിഡ്ജുകളെ ആശ്രയിക്കുന്നതിന് പകരമായി പ്രകൃതിദത്തമായ വെള്ളം തണുപ്പിക്കാന്‍ കഴിയുന്നവയാണ് മണ്‍കുടങ്ങള്‍. ചിലവുകുറഞ്ഞതും രാസവസ്തുക്കള്‍ ഇല്ലാത്തതുമായ മണ്‍കുടങ്ങളുടെ ഉപയോഗവും ഗുണങ്ങളും നിരവധിയാണ്.

മണ്‍കുടത്തിലെ വെള്ളത്തിന്റെ തണുപ്പ് ഏറ്റവും നൈസര്‍ഗികവും പ്രകൃത്യാലുളളതുമാണ്. അതിനാല്‍ പുരാതനകാലം മുതല്‍ക്കെ ഇന്ത്യയില്‍ മണ്‍കുടങ്ങള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രകാരന്മാരും പറയുന്നു. മണ്‍കുടത്തില്‍ സൂക്ഷിക്കുന്ന വെള്ളത്തിന് തണുപ്പ് മാത്രമല്ല മറ്റ് നിരവധി ഗുണങ്ങള്‍ കൂടിയുണ്ട് എന്ന് പലര്‍ക്കുമറിയില്ല.

മണ്‍കുടത്തില്‍ അടങ്ങിയിരിക്കുന്ന പ്രകൃത്യാലുള്ള നിരവധി ധാതുക്കളും ലവണങ്ങളും വെള്ളത്തിലേക്ക് ചേരും. മനുഷ്യശരീരത്തിന് ആവശ്യമുള്ള പല മൂലകങ്ങളും മണ്‍കുടത്തിലെ വെള്ളത്തില്‍ നിന്ന് ലഭിക്കും. പ്രകൃത്യാലുള്ള ആല്‍ക്കലിയാണ് മണ്‍കുടത്തിന്റെ നിര്‍മ്മാണ മൂലകങ്ങള്‍.

കളിമണ്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഭക്ഷണത്തിലെ ആസിഡിന്റെ അംശത്തെ കുറക്കാന്‍ സഹായിക്കുന്നു. കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ആസിഡ് ഘടകങ്ങളെ വലിച്ചെടുത്ത് ആല്‍ക്കലിയാക്കി മാറ്റുകയും ചെയ്യുന്നു. ഇന്ന് സര്‍വ്വസാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകളെ അപേക്ഷിച്ച് എത്രയോ ഗുണകരവും ആരോഗ്യത്തിന് നല്ലതുമാണ് മണ്‍കുടത്തിലെ വെള്ളം.

മിക്ക പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ നിര്‍മ്മിക്കുന്നത് ബിപിഎ പോലുള്ള മനുഷ്യശരീരത്തിന് ഹാനികരമായ പല രാസവസ്തുക്കളും ചേര്‍ത്താണ്. അതുപോലെ തന്നെ ശരീരത്തിന്റെ മെറ്റാബോളിസം വര്‍ദ്ധിപ്പിക്കാനും കളിമണ്ണില്‍ നിര്‍മ്മിക്കുന്ന പാത്രങ്ങള്‍ സഹായിക്കും.

സൂര്യാഘാതം മൂലം ശരീരത്തില്‍ വരാവുന്ന പ്രശ്നങ്ങള്‍ക്കും കളിമണ്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒരുപരിധി വരെ തടയാന്‍ ഇവ സഹായിക്കും. തൊണ്ടവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് മണ്‍കുടത്തില്‍ അടച്ചു് വയ്ക്കുന്ന വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധരും വിലയിരുത്തുന്നു.
കടപ്പാട്: www.calicutjournal.com